Post Category
കോട്ടണ്‍ മാസ്ക് നിര്‍മ്മാണത്തില്‍ കുടുംബശ്രീയും
ജില്ലാ കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ കൊറോണ ബാധിത പ്രദേശങ്ങളില്‍ ഉപയോഗിക്കാനാവശ്യമായ കോട്ടണ്‍ മാസ്ക് ഉദ്പാദനം കുടുംബശ്രീ സംരംഭങ്ങള്‍ വഴി ആരംഭിച്ചു. കരിഞ്ചന്തയില്‍ വലിയ വിലയില്‍ വില്പനക്കെത്തുന്നത് തടയുകയും ആവശ്യക്കാര്‍ക്ക് ഗുണമേന്മയുളള കോട്ടണ്‍ മാസ്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഉദ്പാദനം ആരംഭിച്ചത്. ആശുപത്രികളിലേക്കും മറ്റു സ്ഥാപനങ്ങളിലേക്കും മാസ്കുകള്‍ ആവശ്യാനുസരണം നല്കാന് കുടുംബശ്രീ യൂണിറ്റുകള്‍ തയ്യാറാണ്. ജില്ലയില്‍ 25 കുടുംബശ്രീ സംരംഭകര്‍ കോട്ടണ്‍ മാസ്ക് നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ഹാന്‍ഡ് വാഷ്, സാനിട്ടൈസര്‍ എന്നിവയുടെ ഉല്പാദനവും ആരംഭിച്ചിട്ടുണ്ട്. ഉല്പന്നങ്ങള്ക്കായി കുടുംബശ്രീ ജില്ലാമിഷന് ഓഫീസുമായി ബന്ധപ്പെടാം.. ഫോണ്‍ 04994 256 111
.
date
- Log in to post comments