Post Category
മാതൃകയായി പൊന്‍മുടിക്കോട്ട പാര്‍ത്ഥസാരഥി ക്ഷേത്രം
വര്‍ഷങ്ങളായി ആഘോഷപൂര്‍വ്വം നടത്തിയിരുന്ന പൊന്‍മുടിക്കോട്ട പാര്‍ത്ഥസാരഥി ക്ഷേത്ര മഹോത്സവം കൊറോണ രോഗ പ്രതിരോധത്തിന്റെ ഭാഗമായി ചടങ്ങുകള്‍ മാത്രമായി ചുരുക്കാന്‍ തീരുമാനിച്ചു. മാര്‍ച്ച് 28,29,30,31, ഏപ്രില്‍ ഒന്ന് തിയ്യതികളിലാണ് ഉത്സവം നടത്താനിരുന്നത്. താലപ്പൊലി ഘോഷയാത്ര, ദീപ സമര്‍പ്പണം, വിവിധ കലാപരിപാടികള്‍ തുടങ്ങിയവ ഒഴിവാക്കും. ഒഴിച്ചു കൂടാനാവാത്ത ചടങ്ങുകള്‍ നിര്‍വ്വഹിക്കും. ഭരണ സമിതിയുടെ തീരുമാനത്തോട് ഭക്തജനങ്ങള്‍ സഹകരിക്കണമെന്ന് ക്ഷേത്ര ഭരണ സമിതി അഭ്യര്‍ത്ഥിച്ചു. കൊറോണ രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വിവാഹങ്ങള്‍, മതപരമായ ആഘോഷങ്ങള്‍ തുടങ്ങിയവ ചടങ്ങുകള്‍ മാത്രമായി ചുരുക്കണമെന്ന് ജില്ലാ ഭരണകൂടം അഭ്യര്‍ത്ഥിച്ചിരുന്നു.ഇതിന്റെ അടിസ്ഥാനത്തിലാണ് ആഘോഷ പരിപാടികള്‍ ഒഴിവാക്കുന്നതെന്ന് ക്ഷേത്ര ഭാരവാഹികള്‍ അറിയിച്ചു.
date
- Log in to post comments