Skip to main content

എം.എല്‍.എ.ഫണ്ട് അനുവദിച്ചു

സി.കെ.ശശീന്ദ്രന്‍ എം.എല്‍.എ. യുടെ ആസ്തി വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി മുട്ടില്‍ മലക്കാട് ഭജനമഠം-പുഴങ്കുനി റോഡ് നിര്‍മ്മാണത്തിന് പത്ത് ലക്ഷം രൂപയും തരിയോട് ചെക്കണ്ണിക്കുന്ന് പ്രദേശത്തെ വാട്ടര്‍ സപ്ലൈ പദ്ധതിക്ക് 12 ലക്ഷം രൂപയും അനുവദിച്ചു. ഒ.ആര്‍.കേളു എം.എല്‍.എ.യുടെ ആസ്ത വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി തിരുനെല്ലി അനന്തോത്ത് പുളിയംകണ്ടി ഹെല്‍ത്ത് സെന്റര്‍ റോഡ് നിര്‍മ്മാണത്തിന് 30 ലക്ഷം രൂപയും ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ.യുടെ ഫണ്ടില്‍ ഉള്‍പ്പെടുത്തി കണ്ണങ്കാട് മാളേരി മൂരണി റോഡ് ഫോര്‍മേഷന് 50 ലക്ഷം രൂപയും ബത്തേരി കെ.എസ്.ആര്‍.ടി.സി. ഡിപ്പോയിലെ ജീവനക്കാര്‍ക്ക് വിശ്രമ മന്ദിരം നിര്‍മ്മിക്കുന്നതിന് 50 ലക്ഷം രൂപയും കരിവളംകാവ് റോഡ് ഫോര്‍മേഷന് 11 ലക്ഷം രൂപയും അനുവദിച്ചു.
 

date