Post Category
അനുമതി ഇല്ലാതെ അവധി എടുക്കരുത്
ജില്ലാതല ഉദ്യോഗസ്ഥരും ജീവനക്കാരും ജില്ലാ കളക്ടറുടെ അനുമതിയില്ലാതെ അവധി എടുക്കരുത്. സംസ്ഥാനത്ത് കോവിഡ് 19 സ്ഥിരീകരിച്ചതിനാലും ജില്ലയിലടക്കം നിരവധി പേര് നിരീക്ഷണത്തില്‍ കഴിയുന്ന സാഹചര്യത്തിലുമാണ് നിര്‍ദ്ദേശം. രോഗ വ്യാപനം തടയുന്നതിനും ബോധവല്‍ക്കരണത്തിനും അടിയന്തര സാഹചര്യങ്ങളില്‍ അവശ്യ സേവനങ്ങള്‍ താമസമില്ലാതെ ലഭ്യമാക്കുന്നതിനും സര്‍ക്കാര്‍ വകുപ്പുകളുടെയും ജീവനക്കാരുടെയും യോജിച്ചുള്ള ഊര്‍ജിത പ്രവര്‍ത്തനം ആവശ്യമാണെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. അനുമതി ഇല്ലാതെ അവധി എടുക്കുന്നവര്‍ക്കെതിരെ ഡിസാസ്റ്റര്‍ മാനേജ്മെന്റ് ആക്ട് 34 (എം) വകുപ്പ് പ്രകാരം നടപടി സ്വീകരിക്കും.
date
- Log in to post comments