Skip to main content

സേവന ഉത്പാദന മേഖലയില്‍ പ്രാധാന്യം നല്‍കി ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്

 

ആലപ്പുഴ: സേവന-ഉത്പാദന മേഖലകള്‍ക്ക് പ്രാധാന്യം നല്‍കി ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു. 8,48,54,350 രൂപ വരവും 7,89,45,395 രൂപ ചെലവും 59,08,955 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റാണ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനു ശിവന്‍ അവതരിപ്പിച്ചത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജനി ജയദേവ് അധ്യക്ഷത വഹിച്ചു. ഉത്പ്പാദന മേഖലയ്ക്ക് 1,21,92,345 രൂപയും സേവന മേഖലയ്ക്ക് 3,88,22,120 രൂപയും പശ്ചാത്തല മേഖലയ്ക്ക് 1,02,59,496 രൂപയുമാണ് വകയിരുത്തിയിട്ടുള്ളത്. നെല്‍കൃഷി വ്യാപനത്തിന് 25 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. 

സേവനമേഖലയില്‍ ഋതുമതി പദ്ധതിക്ക് 16 ലക്ഷം രൂപയാണ് വകയിരുത്തിയിരിക്കുന്നത്. പദ്ധതിയുടെ ഭാഗമായി വനിതകള്‍ക്ക് മെന്‍സ്ട്രല്‍ കപ്പ് വിതരണവും ബോധവല്‍ക്കരണവും നല്‍കും. വയോജന വാടികള്‍ക്ക് 12 ലക്ഷം രൂപയും കിടപ്പുരോഗികളുടെ പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ക്ക് 5,90,000രൂപയും മാറ്റിവെച്ചിട്ടുണ്ട്. അങ്കണവാടികള്‍ക്ക് പശ്ചാത്തല സൗകര്യമൊരുക്കുന്നതിനായി 30 ലക്ഷവും പട്ടികജാതി കോളനികളുടെ സമ്പൂര്‍ണ വികസനത്തിനായി 67,52,600 ലക്ഷവം രൂപയും ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്. 

date