Post Category
മത്സ്യബന്ധന യാനങ്ങളുടെ ഒ.ബി.എം എഞ്ചിൻ പരിശോധന മാറ്റിവെച്ചു
തൃശൂരിലെ തീരദേശ കേന്ദ്രങ്ങളിൽ മാർച്ച് 15ന് നടത്താനിരുന്ന ഒ.ബി.എം എഞ്ചിനുകളുടെ പരിശോധന മാറ്റിവെച്ചു. സിവിൽ സപ്ലൈസ് വകുപ്പും മത്സ്യഫെഡും സംയുക്തമായി നടത്താനിരുന്ന പരിശോധനയാണിത്. ഏപ്രിൽ 19 ഞായറാഴ്ചയിലേക്കാണ് മാറ്റി വെച്ചത്.
മാർച്ച് 25 വൈകീട്ട് 5 മണി വരെ അപേക്ഷ സമർപ്പിക്കാനുള്ള സമയം നീട്ടിയിട്ടുണ്ട്. 12 വർഷം വരെ കാലപ്പഴക്കമുള്ള എഞ്ചിനുകളാണ് പരിശോധനയ്ക്ക് വിധേയമാക്കുന്നത്.
date
- Log in to post comments