Skip to main content

കോവിഡ് 19; ഭക്ഷ്യ വസ്തുക്കളില്‍ കൃത്രിമം; ശക്തമായ നടപടി

കൊറോണ ജാഗ്രതയുടെ ഭാഗമായി ഭക്ഷ്യവസ്തുക്കളുടെ വിതരണത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായി ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. ഗുണനിലവാരമില്ലായ്മ, അളവ് തൂക്കങ്ങളിലെ കൃത്രിമം, അമിതവില ഈടാക്കല്‍, മായം ചേര്‍ക്കല്‍, കരിഞ്ചന്ത, പൂഴ്ത്തിവയ്പ്പ് തുടങ്ങി പൊതുവിപണിയിലെ അനാരോഗ്യ പ്രവണതകള്‍ റിപ്പോര്‍ട്ട് ചെയ്താല്‍ കുറ്റക്കാര്‍ക്കെതിരെ ശിക്ഷണ നടപടികള്‍ കൈക്കൊള്ളും.

date