പൊതുജനങ്ങള്‍ സഹകരിക്കണം - എംപ്ലോയ്‌മെന്റ് ഓഫീസര്‍
കോവിഡ് 19 പ്രതിരോധ നടപടികളുടെ ഭാഗമായി ജില്ലയിലെ വിവിധ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ എത്തുന്നവരുടെ എണ്ണം പരിമിതപ്പെടുത്തുന്നതിനായി ജില്ലയിലെ മുഴുവന്‍ എക്‌സേഞ്ചുകളിലും ഏര്‍പ്പെടുത്തിയ ക്രമീകരണങ്ങളോട് പൊതുജനങ്ങള്‍ സഹകരിക്കണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. എക്‌സേഞ്ചുകള്‍ വഴിയുള്ള എല്ലാ അനേ്വഷണങ്ങളും ടെലഫോണ്‍ മുഖേന മാത്രം നടത്തണം. രജിസ്‌ട്രേഷന്‍/പുതുക്കല്‍/ സര്‍ട്ടിഫിക്കറ്റ് ചേര്‍ക്കല്‍ തുടങ്ങിയ സേവനങ്ങള്‍ക്ക് ംംം.ലലാുഹീ്യാലി.േസലൃമഹമ.ഴീ്.ശി എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച് നിര്‍വഹിക്കണം. സ്മാര്‍ട്ട് ഫോണിലും ഈ സൗകര്യം ലഭിക്കും. എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍, സര്‍ട്ടിഫിക്കറ്റ് ചേര്‍ക്കല്‍ എന്നിവ ഓണ്‍ലൈനായി നടത്തിയവര്‍ 90 ദിവസത്തിനുളളില്‍ (കൊറോണ ജാഗ്രതാ ദിവസങ്ങള്‍ക്ക് ശേഷം) എംപ്ലോയ്‌മെന്റ് ഓഫീസുകളില്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കിയാല്‍ മതിയെന്നും ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. എക്‌സേഞ്ചുകളിലെ അന്വേഷണങ്ങള്‍ക്ക് 0483-2734904 (ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്, മലപ്പുറം), 0494-2422826 (തിരൂര്‍), 0494-2664506 (പൊന്നാനി), 0493-3220185 (പെരിന്തല്‍മണ്ണ), 04931-222990 (നിലമ്പൂര്‍), 0494-2464848(തിരൂരങ്ങാടി), 0494 2607333 (കുറ്റിപ്പുറം), 9497752585 (കൊണ്ടോട്ടി), 9539567112 (വണ്ടൂര്‍) തുടങ്ങിയ നമ്പറുകളില്‍ ബന്ധപ്പെടണം.
- Log in to post comments