പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തന യോഗം ചേര്‍ന്നു
പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്റെ അധ്യക്ഷതയില്‍ ആരോഗ്യ- വിദ്യാഭ്യാസ സ്ഥിരംസമിതി അംഗങ്ങളുടെയും ഉദ്യോഗസ്ഥരുടെയും യോഗം ചേര്‍ന്നു. ജില്ലാ പഞ്ചായത്ത് ചേലേമ്പ്ര ദേവകിയമ്മ മെമ്മോറിയല്‍ കോളജ് ഓഫ് ഫാര്‍മസിയുമായി സഹകരിച്ച് വലിയ തോതില്‍ ശുചിത്വ ഉത്പന്നങ്ങള്‍ നിര്‍മിച്ച് ആയുര്‍വേദ, ഹോമിയോ, മെഡിക്കല്‍ വിഭാഗത്തിലൂടെ വിതരണം ചെയ്യാന്‍ യോഗം തീരുമാനിച്ചു. പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ജില്ലാ പഞ്ചായത്തിന് കീഴിലെ മൂന്ന് ജില്ലാ ആശുപത്രികളില്‍ ഐസോലേഷന് സൗകര്യങ്ങള്‍ സജ്ജമാക്കി.
നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ 19 വാര്‍ഡുകളും പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ അഞ്ചും തിരൂര്‍ ജില്ലാ ആശുപത്രിയില്‍ എട്ടും മുറികളാണ് തയ്യാറാക്കിയിരിക്കുന്നത്. ആയുര്‍വേദ മരുന്നുകളും ഗുളികകളും അടങ്ങുന്ന കിറ്റ് ഇന്ന് ( മാര്‍ച്ച് 18 ) എല്ലാ ഗ്രാമ പഞ്ചായത്തിന് കീഴിലുള്ള ആയുര്‍വേദ ആശുപത്രികളിലും പ്രത്യേക കൗണ്ടര്‍ വഴി വിതരണം ചെയ്യുന്നതിനായി ആയുര്‍വേദ ഡി.എം.ഒ യ്ക്ക് നിര്‍ദേശം നല്കി. പ്രതിരോധ ഹോമിയോ മരുന്നുകള്‍ ഗ്രാമ പഞ്ചായത്തിലെ ഹോമിയോ ആശുപത്രി വഴി വിതരണം ചെയ്യുന്നതിനായി ജില്ലാ ഹോമിയോ ഓഫീസര്‍ക്കും യോഗത്തില്‍ നിര്‍ദ്ദേശം നല്കി.
ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന യോഗത്തില്‍ പ്രതിരോധ മരുന്നുകളുടെ വിതരണോദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണി കൃഷ്ണന് മറ്റു ജില്ലാ പഞ്ചായത്ത് ജനപ്രതിനിധികള്‍ക്ക് നല്കി നിര്‍വഹിച്ചു. വൈസ് ചെയര്‍പേഴ്സണ്‍ സക്കീന പുല്‍പ്പാടന്‍, സലിം കുരുവമ്പലം, ദേവിക്കുട്ടി, വി.പി സുലേഖ, സ്ഥിരംസമിതി ചെയര്മാന്മാര്, മറ്റു ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
- Log in to post comments