റോഡ് ഗതാഗതം നിരോധിച്ചു
കൊണ്ടോട്ടി റോഡ് സെക്ഷന്‍ കീഴില്‍ വരുന്ന വെട്ടുകാട്-ഒളവട്ടൂര്‍-മുണ്ടുമുഴി റോഡില്‍ നവീകരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ വാഹനഗതാഗതം മാര്‍ച്ച് 19 മുതല്‍ പ്രവൃത്തി തീരുന്നത് വരെ നിരോധിച്ചു. കൊണ്ടോട്ടി ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ പുളിക്കല്‍ ചെവിട്ടാണിക്കുന്ന്-വെട്ടുകാട് റോഡ് വഴിയോ പള്ളിപ്പുറായ-പുതിയേടത്ത് പറമ്പ് റോഡ് വഴിയോ തിരിഞ്ഞു പോകണം.മുണ്ടുമുഴി ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ മങ്ങാട്ടുമുറി-ചെറുമുറ്റം-വലിയപറമ്പ് വഴി തിരിഞ്ഞ് പോകണമെന്നും എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
പൊന്നാനി പൊതുമരാമത്ത് വകുപ്പ് നിരത്തുകള്‍ വിഭാഗത്തിന് കീഴില്‍ വരുന്ന അയിനിച്ചോട് സ്രായിക്കടവ് റോഡില്‍ നവീകരണ പ്രവൃത്തി നടക്കുന്നതിനാല്‍ മാര്‍ച്ച് 19 മുതല്‍ റോഡിലൂടെയുള്ള വാഹന ഗതാഗതം പ്രവൃത്തി തീരുന്നതുവരെ പൂര്‍ണ്ണമായി നിരോധിച്ചതായി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
- Log in to post comments