Post Category
സ്വകാര്യ പരിശീലന കേന്ദ്രങ്ങളിൽ ക്ലാസെടുക്കുന്ന സർക്കാർ ജീവനക്കാർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കും
സർക്കാർ ജീവനക്കാർ, സർക്കാർ/എയ്ഡഡ് - സ്കൂൾ/കോളേജുകളിലെ അധ്യാപകർ എന്നിവർ സ്വകാര്യ പി.എസ്.സി പരിശീലന കേന്ദ്രങ്ങൾ/ട്യൂട്ടോറിയൽ സ്ഥാപനങ്ങൾ നടത്തുന്നതിനും ക്ലാസുകൾ എടുക്കുന്നതിനുമെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പ് സർക്കുലർ ഇറക്കി. ഇത്തരം പ്രവൃത്തികളിൽ ഏർപ്പെടുന്നവർക്കെതിരെ വകുപ്പധ്യക്ഷൻമാർ/നിയമനാധികാരികൾ കർശന ശിക്ഷണ നടപടി സ്വീകരിക്കണമെന്നും സർക്കുലർ പറയുന്നു.
പി.എൻ.എക്സ്.1115/2020
date
- Log in to post comments