Skip to main content

ബിൽ ഡിസ്‌കൗണ്ടിംഗ് സംവിധാനത്തിൽ കൂടുതൽ ബാങ്കുകൾ

കരാറുകൾക്ക് തുക നൽകാൻ സർക്കാർ ഏർപ്പെടുത്തിയ ബിൽ ഡിസ്‌കൗണ്ടിംഗ് സംവിധാനത്തിൽ കൂടുതൽ ബാങ്കുകൾ ചേർന്നു. കേരള ബാങ്ക്, ആക്‌സിസ് ബാങ്ക്, സൗത്ത് ഇന്ത്യൻ ബാങ്ക്, യൂക്കോ ബാങ്ക്, ബാങ്ക് ഓഫ് മഹാരാഷ്ട്ര, സിറ്റി യൂണിയൻ ബാങ്ക് തുടങ്ങിയവയാണ് പുതുതായി ചേർന്നത്. ഈ ബാങ്കുകൾ വഴി കരാറുകൾക്കും വിതരണക്കാർക്കും അംഗീകൃത ഏജൻസികൾക്കും ബിൽ ഡിസ്‌കൗണ്ടിംഗ് നടത്താം.
പി.എൻ.എക്സ്.1116/2020

 

date