എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ഓണ്‍ലൈന്‍ സേവനം പ്രയോജനപ്പെടുത്തണം
വിവിധ ആവശ്യങ്ങള്‍ക്ക് തൊഴിലന്വേഷകര്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ എത്തുന്നത് പരിമിതപ്പെടുത്തി ഓണ്‍ലൈന്‍ സേവനം പ്രയോജനപ്പെടുത്തി കൊറോണ രോഗവ്യാപന പ്രതിരോധത്തില്‍ പങ്കാളികളാകണമെന്ന് എംപ്ലോയ്മെന്റ് ഡയറക്ടര്‍ അറിയിച്ചു. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ നിന്നും നല്കുന്ന രജിസ്ട്രേഷന്, പുതുക്കല്‍, സര്‍ട്ടിഫിക്കറ്റ് അഡീഷന്‍ തുടങ്ങിയ എല്ലാ സേവനങ്ങളും www.eemployment.kerala.gov.in എന്ന വെബ്സൈറ്റ് വഴി നടത്താം. 2020 ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ രജിസ്ട്രേഷന് പുതുക്കേണ്ടവര്‍ക്ക് ഗ്രേസ് പീരീഡ് ഉള്‍പ്പെടെ മാര്‍ച്ച്, ഏപ്രില്‍ മാസം വരെ സാധാരണ ഗതിയില്‍ പുതുക്കാം. എന്നാല്‍ നിലവിലെ സാഹചര്യം പരിഗണിച്ച് ഇത് മെയ് 31 വരെ അനുവദിക്കും. ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ ഫോണ്‍ മുഖേന ബന്ധപ്പെട്ടും രജിസ്ട്രേഷന് പുതുക്കാം. രജിസ്ട്രേഷന്, സര്‍ട്ടിഫിക്കറ്റ് ചേര്‍ക്കല്‍, തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റ് ചേര്‍ക്കല്‍ എന്നിവയും ഓണ്‍ലൈനായി നടത്താം. അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ 90 ദിവസത്തിനകം അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ ഹാജരാക്കി വെരിഫൈ ചെയ്താല്‍ മതിയാകും. 2020 മാര്‍ച്ച് ഒന്ന് മുതല്‍ 2020 മെയ് 29 വരെയുള്ള തീയതിയില്‍ 90 ദിവസം പൂര്‍ത്തിയാകുന്ന ഉദേ്യാഗാര്ഥി
- Log in to post comments