കൊറോണ: താലൂക്ക് തല കണ്‍ട്രോണ്‍ റൂമുകള്‍ തുറന്നു
കൊറോണ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നതിന് താലൂക്ക് തലത്തില്‍ കണ്ട്രോള് റൂമുകള്‍ തുറന്നു. ഡെപ്യൂട്ടി തഹസില്‍ദാര്‍മാരുടെയും ഹെഡ് ക്ലര്‍ക്കുമാരുടെയും നേതൃത്വത്തില്‍ 24 മണിക്കൂറും കണ്ട്രോള് റൂം പ്രവര്‍ത്തിക്കും.
ആരോഗ്യം, പോലീസ്, തദ്ദേശ സ്വയംഭരണം തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട താലൂക്ക് തല ഏകോപന സമിതിയും പ്രവര്‍ത്തിക്കുന്നുണ്ട്.
കൊറോണ നിയന്ത്രണ പ്രവര്‍ത്തനങ്ങളില്‍ പങ്കുചേരുന്നതിന് താല്പര്യമുളള സന്നദ്ധ സേവകരുടെ വിവരങ്ങള്‍ കണ്ട്രോള് റൂമില്‍ ശേഖരിക്കും. ഹോം ക്വാറന്റയിന്‍ നിര്‍ദേശിക്കപ്പെടുന്നവര്‍ക്ക് സ്വന്തം വീട്ടില്‍ താമസ സൗകര്യമില്ലെങ്കില്‍ പകരം സംവിധാനം കണ്ടെത്തുന്നതും നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് ആഹാരം, വസ്ത്രം എന്നിവ തദ്ദേശ സ്ഥാപനങ്ങള്‍ മുഖേന ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നതും താലൂക്ക് കണ്ട്രോള് റൂമിന്റെ ചുതമലയാണ്.
ബോധവത്കരണം, പൊതുജനങ്ങള്‍ ധാരാളമായി കൂടുന്ന ചടങ്ങുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തല്‍, അന്യ സംസ്ഥാന തൊഴിലാളി ക്യാമ്പുകളില്‍ താമസിക്കുന്നവരുടെ ആരോഗ്യം, ശുചിത്വം എന്നിവ ഉറപ്പു വരുത്തല്‍ തുടങ്ങിയവയും ഇവിടെ നിര്‍വഹിക്കും.
താഴെപറയുന്ന നമ്പരുകളില്‍ പൊതുജനങ്ങള്‍ക്ക് കണ്ട്രോള് റൂമുകളുമായി ബന്ധപ്പെടാം.
കോട്ടയം താലൂക്ക് -0481 2568007
ചങ്ങനാശേരി - 04812420037
മീനച്ചില്‍ -048222 12325
വൈക്കം- 04829231331
കാഞ്ഞിരപ്പള്ളി - 04828 202331
- Log in to post comments