കോവിഡ് 19 പ്രതിരോധം: പൊതുഇടങ്ങളില്‍ ശാസ്ത്രീയ പരിശോധന സംവിധാനം സജ്ജീകരിക്കുമെന്ന്: മുഖ്യമന്ത്രി
കോവിഡ് 19 വ്യാപനം തടയുന്നതിനായി പൊതുഇടങ്ങളില്‍ ശാസ്ത്രീയ പരിശോധന സംവിധാനം സജ്ജീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കോവിഡ് 19 തടയുന്നതിനായുള്ള മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി വീഡിയോ കോണ്‍ഫറന്‍സിങിലൂടെ സാമുദായിക നേതാക്കളുമായി സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ജനറല്‍ ആശുപത്രികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, മറ്റ് പൊതുഇടങ്ങള്‍ എന്നിവിടങ്ങളിലെല്ലാം ശാസ്ത്രീയ പരിശോധന സംവിധാനം എത്രയും വേഗം ഒരുക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഇക്കാര്യങ്ങളില്‍ അടുത്ത ദിവസം തന്നെ വ്യക്തത വരുത്തും. രോഗവ്യാപനം തടയാന്‍ ജനങ്ങള്‍ ഒന്നിച്ചുകൂടുന്ന സാഹചര്യങ്ങള്‍ പരമാവധി ഇല്ലാതാക്കണം. ഇക്കാര്യങ്ങളില്‍ ആരും വീഴ്ച വരുത്തരുത്. സാമൂഹിക ന•-യ്ക്ക് വേണ്ണ്ി വിവാഹാഘോഷങ്ങള്‍, ഉത്സവങ്ങള്‍, നേര്‍ച്ചകള്‍, പള്ളിപ്പെരുന്നാളുകള്‍, ആരാധനാലയങ്ങളിലെ ചടങ്ങുകള്‍ എന്നിവയിലെല്ലാം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണം. പള്ളികളിലെ ബാങ്ക് വിളിയ്ക്കൊപ്പം വീട്ടില്‍ തന്നെ നിസ്കരിച്ചാല്‍ മതിയെന്ന നിര്‍ദേശം നല്കാന് കഴിയുമോ എന്നത് പരിഗണിക്കണം. ക്രൈസ്തവ ആരാധനാലയങ്ങളില്‍ ഞായറാഴ്ചകളില്‍ വിശ്വാസികള്‍ ഒത്തുകൂടുന്നത് ഒഴിവാക്കാനും മതമേലധ്യക്ഷന്മാര് ഇടപെടണം. ആശങ്കപ്പെടാതെ കാര്യഗൗരവത്തോടെ പ്രവര്ത്തിക്കേണ്ണ് സമയമാണെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.
വയോധികര്‍, കാന്‍സര്‍, ഹൃദയാഘാതം തുടങ്ങിയ രോഗങ്ങള്‍ക്ക് ചികിത്സ തേടുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. മഹാവിപത്തിനെ നേരിടുന്നതിന് ചെറിയ വിഷമങ്ങള്‍ നേരിടേണ്ണ്ി വരുന്നത് പ്രയാസമായി കാണരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആരോഗ്യമുള്ള യുവജനങ്ങളില്‍ കോവിഡ് 19 ബാധയുണ്ണ്ായാല് അവര്‍ എളുപ്പത്തില്‍ രോഗിയായി മാറണമെന്നില്ല. എന്നാല്‍ അത്തരക്കാര്‍ രോഗവ്യാപനത്തിനിടയാക്കിയേക്കും. അതിനാല്‍ മറ്റുള്ളവരോട് ഇടപഴകുമ്പോള്‍ കൃത്യമായ അകലം പാലിക്കണം. സംസ്ഥാന സര്‍ക്കാര്‍ കൊറോണ പ്രതിരോധത്തിനായി സ്വീകരിക്കുന്ന നടപടികളുമായി ജനങ്ങളും സഹകരിച്ചാല്‍ മാത്രമേ ഫലമുണ്ണ്ാകൂ. മോശമായ അവസ്ഥ പ്രതീക്ഷിച്ച് കരുത്തുറ്റ പ്രതിരോധ നടപടികള്‍ സ്വീകരിക്കുന്നതാണ് നല്ലതെന്നും എന്നാല്‍ ആശങ്ക വേണ്െണ്ന്നും കരുതല്‍ മതിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
മദ്രസ പരീക്ഷകള്‍ നടത്തുന്നതിന് സംവിധാനമൊരുക്കും. കോവിഡ് 19 സംബന്ധിച്ച സൈബര്‍ ദുരുപയോഗത്തിനെതിരെ കര്‍ശന നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിനൊപ്പം നില്‍ക്കുമെന്നും നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കുമെന്നും വിവിധ സാമുദായിക സംഘടനാ പ്രതിനിധികള്‍ മുഖ്യമന്ത്രിയ്ക്ക് യോഗത്തില്‍ ഉറപ്പ് നല്കി.
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വീഡിയോ കോണ്‍ഫറന്‍സിങില്‍ ജില്ലാ കലക്ടര്‍ ജാഫര്‍ മലിക്, വിവിധ സാമുദായിക സംഘടനാ പ്രതിനിധികള്‍, എ.ഡി.എം എന്‍.എം മെഹ്റലി തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments