Skip to main content

കുട്ടികള്‍ക്കായുള്ള ദ്വിഭാഷി പാനല്‍ പുതുക്കുന്നു

പോക്സോ കേസുകളില്‍ ഇരയാകുന്ന ഇതര സംസ്ഥാനങ്ങളില്‍ നിന്നുമുള്ള കുട്ടികളുടെ മൊഴി എടുക്കുന്ന സമയങ്ങളിലും വിചാരണ വേളയിലും സേവനം നല്‍കുന്നതിനുള്ള ദ്വിഭാഷി പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു. തമിഴ്, തെലുങ്ക്, കന്നട, ആസ്സാമീ, കൊങ്കിണി, ഹിന്ദി, മറാഠി, ഗുജറാത്തി, ബീഹാറി, നേപ്പാളി, പഞ്ചാബി, ഒഡിയ, മണിപ്പൂരി, മിസോ, ഉര്‍ദു, ബംഗാളി തുടങ്ങിയ ഭാഷകള്‍ സംസാരിക്കാന്‍ അറിയുന്നവരും മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്യാന്‍ കഴിയുന്നവരുമായ ബിരുദധാരികള്‍ക്ക് പാനലിലേക്ക് അപേക്ഷിക്കാം.അപേക്ഷകര്‍ ജില്ലയില്‍ സ്ഥിരതാമസക്കാരുമായിരിക്കണം. താത്പര്യമുള്ളവര്‍ മാര്‍ച്ച് 28നകം വെള്ളപേപ്പറില്‍ എഴുതി തയ്യാറാക്കിയ അപേഷ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂനിറ്റ്, മൂന്നാം നില മിനി സിവില്‍ സ്റ്റേഷന്‍,കച്ചേരിപ്പടി, മഞ്ചേരി, മലപ്പുറം എന്ന വിലാസത്തില്‍ നല്‍കണം.ഫോണ്‍:04832978888, 9847995559. 
 

date