Post Category
ഭരണസമിതി ലിസ്റ്റുകള്‍ തപാല്‍ മുഖേന നല്‍കണം
കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ആള്‍ക്കൂട്ടം ഒഴിവാക്കുന്നതിനായി സൊസൈറ്റി ഭരണസമിതി ലിസ്റ്റുകള്‍ ഫയല്‍ ചെയ്യുന്നത് തപാല്‍ മുഖേന മാത്രമായിരിക്കുമെന്ന് ജില്ലാ രജിസ്ട്രാര്‍ അറിയിച്ചു. ഭരണസമിതി ലിസ്റ്റുക, വാര്‍ഷിക ജനറല്‍ ബോഡി മിനുട്‌സിന്റെ പകര്‍പ്പ്, അവസാനം ഭരണസമിതി ഫയല്‍ ചെയ്തതിന്റെ സാക്ഷ്യപത്രം, സാക്ഷ്യപത്രം, സാക്ഷ്യപത്രം തിരിച്ചയക്കേണ്ട രജിസ്റ്റേഡ് തപാല്‍ കവര്‍ സഹിതം ജില്ലാ രജിസ്ട്രാര്‍ (ജനറല്‍) മലപ്പുറം, ബി 2 ബ്ലോക്ക്, സിവില്‍ സ്റ്റേഷന്‍ എന്ന വിലാസത്തിലേക്ക് അയക്കണം. 2012 ഏപ്രില്‍ മാസത്തിനുശേഷം രജിസ്റ്റര്‍ ചെയ്ത സംഘങ്ങള്‍ www.egroops.kerala.gov.inഎന്ന വെബ്‌സൈറ്റ് മുഖേന ഭരണസമിതി ലിസ്റ്റുകള്‍ ഫയല്‍ ചെയ്യണമെന്നും രേഖകള്‍ സഹിതം തപാല്‍ മുഖേന അയക്കണമെന്നും ജില്ലാരജിസ്ട്രാര്‍ അറിയിച്ചു.ഫോണ്‍: 0483: 2734883.
date
- Log in to post comments