Post Category
അംശാദായം കുടിശ്ശിക സമയം നീട്ടി
കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധിയില്‍ അംശാദായം അടക്കുന്നതില്‍ 24 മാസത്തിലധികം കുടിശ്ശിക വരുത്തി അംഗത്വം നഷ്ടപ്പെട്ട കര്‍ഷകതൊഴിലാളികളില്‍ നിന്നും പിഴ സഹിതം കുടിശ്ശിക 2021 ഫെബ്രുവരി 28 സ്വീകരിക്കുമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. കുടിശ്ശിക വരുത്തിയ ഓരോ വര്‍ഷത്തിനും 10 രൂപ നിരക്കില്‍ പിഴ ഈടാക്കും. 2020 ജനുവരി മുതല്‍ 20 രൂപ നിരക്കിലാണ് അംശാദായം അടക്കേണ്ടതെന്നും എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments