Post Category
ആയുര്‍വ്വേദ ആശുപത്രികളില്‍ പ്രതിരോധ ക്ലിനിക്കുകള്‍
ആയുഷ് വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയിലെ ആയുര്‍വ്വേദ സ്ഥാപനങ്ങളില്‍ പ്രതിരോധ ക്ലിനിക്കുകള്‍ സജ്ജം. വ്യക്തികളുടെ വ്യാധിക്ഷമത്വം വര്‍ദ്ധിപ്പിക്കുന്ന തരത്തിലുള്ള നിരവധി ഔഷധങ്ങള്‍ ആയുര്‍വ്വേദത്തില്‍ പറഞ്ഞിട്ടുണ്ട്. ഇപ്പോഴത്തെ പ്രത്യേക സാഹചര്യം മുന്‍നിര്‍ത്തിയുള്ള ഔഷധങ്ങള്‍ എല്ലാ ആയുര്‍വ്വേദ സ്ഥാപനങ്ങളിലും ലഭിക്കും. മലിനമായ അന്തരീക്ഷമാണ് പകര്‍ച്ചവ്യാധികള്‍ക്ക് പ്രധാന കാരണം. അന്തരീക്ഷം അണുവിമുക്തമാകുന്നതിനായി ഏറ്റവും ഗുണകരമായ ധൂപന ചൂര്‍ണ്ണങ്ങളും (പുകക്കുന്നതിനുള്ള മരുന്ന്) ജില്ലാ ആയുര്‍വ്വേദാശുപത്രി തൊടുപുഴ, ജില്ലാ ആയുര്‍വ്വേദാശുപത്രി (അനക്സ്) പാറേമാവ്, ഗവ. ആയുര്‍വ്വേദാശുപത്രി കല്ലാര്‍ എന്നീ ആയുര്‍വ്വേദ ആശുപത്രികളിലും പഞ്ചായത്ത് തലത്തിലുള്ള ആയുര്‍വ്വേദ ഡിസ്പെന്‍സറികളിലും ലഭിക്കുമെന്ന് ഡി.എം.ഒ ഡോ. കെ.പി ശുഭ അറിയിച്ചു
date
- Log in to post comments