Skip to main content

പോക്‌സോ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍: അപേക്ഷ ക്ഷണിച്ചു

ഇടുക്കി ജില്ലയില്‍ പോക്‌സോ നിയമത്തിന് കീഴില്‍ പൈനാവ്, കട്ടപ്പന പോക്‌സോ കോടതികളില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറുടെ  തസ്തികയിലേക്ക് 10 വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയമുള്ള അഭിഭാഷകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ ബയോഡേറ്റ, ജനനതീയതി കാണിക്കുന്ന ഏതെങ്കിലും രേഖ, എന്റോള്‍മെന്റ് സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതമുള്ള അപേക്ഷ ബാര്‍ അസോസിയേഷന്‍ മുഖാന്തിരമോ നേരിട്ടോ മാര്‍ച്ച് 21 ന് മുമ്പ് ജില്ലാകലക്ടറുടെ കാര്യാലയത്തിലെ ഇ8 സെക്ഷനിലോ സമര്‍പ്പിക്കണം.

date