ജില്ലയിലെ റെയില്‍വേ സ്റ്റേഷനുകളില്‍ സ്‌ക്രീനിംഗ് ശക്തം
കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിലെ റെയില്‍വേ സ്റ്റേഷനുകളില്‍ സ്‌ക്രീനിംഗ് ശക്തമാക്കി. തമ്പാനൂര്‍, കഴക്കൂട്ടം, കൊച്ചുവേളി, പേട്ട, നെയ്യാറ്റിന്‍കര, നേമം, വര്‍ക്കല, പാറശാല എന്നീ സ്റ്റേഷനുകളിലാണ് 24 മണിക്കൂര്‍ സ്‌ക്രീനിംഗ് സജ്ജീകരിച്ചിരിക്കുന്നത്. തമ്പാനൂരില്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടുന്ന മൂന്ന് മെഡിക്കല്‍ സംഘവും മറ്റ് സ്റ്റേഷനുകളില്‍ ഓരോ മെഡിക്കല്‍ സംഘവും പ്രവര്‍ത്തിക്കുന്നു. ഫ്ളാഷ് തെര്‍മോമീറ്റര്‍ ഉപയോഗിച്ചുള്ള പരിശോധനയും ലീഫ്ലെറ്റ് വിതരണവും ബോധവല്‍ക്കരണ അറിയിപ്പുകളും സ്റ്റേഷനുകളില്‍ നടത്തിവരുന്നു. മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലുള്ള ലീഫ് ലെറ്റുകളാണ് വിതരണം ചെയ്യുന്നത്. ഇവയക്ക് പുറമേ ഓരോ റെയില്‍വേ സ്റ്റേഷനുകളിലും ഒന്‍പത് പോലീസുകാരടങ്ങുന്ന സംഘത്തേയും നിയോഗിച്ചിട്ടുണ്ട്. ഏഴ് സി.പി.ഒ മാരും രണ്ട് എസ്.ഐ ഗ്രേഡില്‍ ഉള്ള ഓഫീസര്‍മാരുമാണ് സംഘത്തിലുള്ളത്. പരിശോധനയില്‍ രോഗലക്ഷണമുള്ളവരെ ആംബുലന്‍സില്‍ ജനറല്‍ ആശുപത്രിയില്‍ എത്തിക്കും.
(പി.ആര്‍.പി. 273/2020)
- Log in to post comments