Post Category
പരീക്ഷയ്ക്ക് എത്തിയ വിദ്യാര്‍ത്ഥികളുടെ കൈ അണുവിമുക്തമാക്കി യുവജന ക്ഷേമബോര്‍ഡ്
കൊറോണ നിയന്ത്രണത്തിന്റെ ഭാഗമായി സംസ്ഥാന യുവജന ക്ഷേമബോര്‍ഡ് ജില്ലാ യുവജന കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിലെ ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികള്‍ പരീക്ഷ ഹാളില്‍ കയറുന്നതിനു മുമ്പായി അവരുടെ കൈകള്‍ അണുവിമുക്തമാക്കി. ഇന്നലെ (മാര്‍ച്ച് 19) രാവിലെ മുതല്‍ നടന്ന പ്രവര്‍ത്തനങ്ങളില്‍ യൂത്ത് പ്രോഗ്രാം ഓഫീസര്‍ ആര്‍.ശ്രീലേഖ, യൂത്ത് കോര്‍ഡിനേറ്റര്‍ ഷിജിന്‍ വര്‍ഗീസ് , ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്രിന്‍സിപ്പല്‍, യൂത്ത് വോളന്ററി ഫോഴ്‌സ് പ്രവര്‍ത്തകര്‍, യുവജന ക്ഷേമ ബോര്‍ഡ് ജില്ലാ ഓഫീസ് സ്റ്റാഫുകള്‍ എന്നീവര്‍ പങ്കെടുത്തു.
date
- Log in to post comments