Skip to main content

പുത്തൻചിറ പഞ്ചായത്തിൽ സാനിറ്റൈസർ നിർമ്മിച്ചു നൽകി

കോവിഡ് 19 ജാഗ്രതാ പ്രവർത്തനങ്ങളുടെ ഭാഗമായി പുത്തൻചിറ ഗ്രാമപഞ്ചായത്ത് ഹാൻഡ് സാനിറ്റൈസർ നിർമ്മിച്ച് പഞ്ചായത്തിലുള്ള സർക്കാർ സ്ഥാപനങ്ങളിലേക്ക് വിതരണം ചെയ്തു. ഗവ.ആയുർവ്വേദ ആശുപത്രി ചീഫ് മെഡിക്കൽ ഓഫീസർ ഡോ.ജയ സന്ധ്യ, കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലെ ഫാർമസിസ്റ്റ് ശ്രീകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് ഹാന്റ് സാനിറ്റൈസർ നിർമ്മിച്ചത്. പ്രവർത്തനങ്ങളുടെ ഭാഗമായി പഞ്ചായത്തിലെ എല്ലാ വീടുകളിലേക്കും ആരോഗ്യ വകുപ്പിന്റെ ജാഗ്രതാ നിർദേശങ്ങളടങ്ങിയ നോട്ടീസ് അച്ചടിച്ച് വിതരണവും ചെയ്യുന്നുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് വി.എ.നദീർ വിതരണോദ്ഘാടനം നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് ബീന സുധാകരൻ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാരായ പി.ഐ. നിസാർ, വി.എൻ. രാജേഷ്, റോമി ബേബി, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി പി.എം.ഹസീബ് അലി എന്നിവർ പങ്കെടുത്തു.

date