Post Category
കോവിഡ് 19: പ്രതിരോധ പ്രവർത്തന അവലോകന യോഗം
കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കുന്നംകുളം നഗരസഭ താലൂക്ക് ആശുപ്രതിയിൽ മേഖലാതല അവലോകന യോഗം ചേർന്നു. കുന്നംകളം, ആർത്താറ്റ്, പോർക്കുളം ഹെൽത്ത് സെന്ററുകളുടെ ഇതുവരെയുള്ള കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തി. ബോധവത്ക്കരണം കൂടുതൽ ശക്തിപ്പെടുത്താനും ഇതിനായി ലഘുലേഖകൾ വീടുകൾ തോറും വിതരണം ചെയ്യാനും ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകി.
താലൂക്ക് ആശുപത്രിയിൽ നടന്ന യോഗത്തിൽ നഗരസഭ ചെയർപേഴ്സൺ സീതാ രവീന്ദ്രൻ, ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ സുമ ഗംഗാധരൻ, ആശുപത്രി സൂപ്രണ്ട് എ.വി മണികണ്ഠൻ, താലൂക്ക് നഴ്സിങ് സൂപ്രണ്ട് എം.എസ് ഷീജ, പബ്ലിക് ഹെൽത്ത് നഴ്സ് പി.ബി പത്മാവതി, ഹെൽത്ത് ഇൻസ്പെക്ടർമാരായ ഷാജി കെ.ബിഞ്ചു, ജേക്കബ് സി. പ്രസന്നൻ, പി.കെ സിംന, പബ്ലിക്ക് ഹെൽത്ത് നഴ്സ് സി.പി സരിത, ആർ.ഡി.ഒ. സുരേഷ് ചുള്ളിയിൽ എന്നിവർ സംബന്ധിച്ചു.
date
- Log in to post comments