Skip to main content

കോവിഡ് 19: കുന്നംകുളത്ത് ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പുകളിൽ പരിശോധന

കോവിഡ് 19 പ്രതിരോധ ബോധവൽക്കരണ പരിപാടികളുടെ ഭാഗമായി കുന്നംകുളം നഗരസഭാ പ്രദേശത്തെ ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പുകൾ വ്യാപകമായി പരിശോധിച്ചു. നഗരസഭ സെക്രട്ടറി കെ.കെമനോജിന്റെ നേതൃത്വത്തിൽ ഹെൽത്ത് സൂപ്പർവൈസർ കെ. എസ്. ലക്ഷ്മണൻ, ഹെൽത്ത് ഇൻസ്പക്ടർമാരായ കെ.ജയകുമാർ, യു.കെ.സനൽകുമാർ, എൻ.കമലാക്ഷി, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അൽത്താഫ് റഹ്മാൻ എന്നിവരും സബ് ഇൻസ്പെക്ടർ ആന്റണിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും പരിശോധനയുടെ ഭാഗമായി.
നേരിട്ടുള്ള പരിശോധനയിൽ മിക്ക ക്യാമ്പുകളും വൃത്തിഹീനമായ രീതിയിൽ കണ്ടതിനെ തുടർന്ന് അവരെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കി. വരും ദിവസങ്ങളിൽ പരിശോധന തുടരുമെന്നും സെക്രട്ടറി മനോജ് പറഞ്ഞു.

date