Post Category
കോവിഡ് 19: അവലോകന യോഗം
കടങ്ങോട് ഗ്രാമപഞ്ചായത്തിൽ കൊറോണയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ വീഡിയോ കോൺഫറൻസിനെ തുടർന്ന് അവലോകന യോഗം ചേർന്നു. കോവിഡ് 19 മായി ബന്ധപ്പെട്ട് നിലവിൽ 118 പേർ വീടുകളിൽ നിരീക്ഷണത്തിലുണ്ട്. മുമ്പുണ്ടായിരുന്ന 28 പേർ 14 ദിവസം പൂർത്തീകരിച്ചതിനാൽ പുറത്തിറങ്ങി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രമണി രാജന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജലീൽ ആദൂർ, വിവിധ വാർഡ് മെമ്പർമാർ, മെഡിക്കൽ ഓഫീസർ ശോഭ, ഡോക്ടർമാർ, ഹെൽത്ത് ഇൻസ്പെക്ടർ ബാബു, പോലീസ് ഉദ്യോഗസ്ഥൻമാർ, വില്ലേജ് പ്രതിനിധികൾ, വിവിധ രാഷ്ട്രീയ സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ സംബന്ധിച്ചു.
date
- Log in to post comments