Skip to main content

കോവിഡ് 19 : പുഴയ്ക്കൽ, ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്തുകളിൽ മുൻകരുതലുകളെടുക്കും

കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്തിൽ മുൻകരുതലുകളെടുക്കാൻ തീരുമാനം. നിരീക്ഷണത്തിലിരിക്കുന്ന വ്യക്തികൾക്കും കുടുംബാംഗങ്ങൾക്കും ആവശ്യമായ സഹായങ്ങൾ നൽകാനും സമൂഹ വ്യാപനം തടയുന്നതിനായി സംസ്ഥാന സർക്കാരിന്റെ നിർദ്ദേശങ്ങൾ അംഗീകരിക്കാനും പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്തിൽ ചേർന്ന അടിയന്തര യോഗം തീരുമാനിച്ചു. മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും വീഡിയോ കോൺഫറൻസ് വഴി അഭിസംബോധന ചെയ്തത് ഭരണസമിതിയംഗങ്ങളും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും വീക്ഷിച്ചു. രാഷ്ട്രീയ പാർട്ടി പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.
പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.വി. കുരിയാക്കോസ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീബ ഗിരീഷ്, സ്ഥിരം സമിതി അധ്യക്ഷന്മാരായ ടി ജയലക്ഷമി ടീച്ചർ, രഞ്ജു വാസുദേവൻ, പി.കെ. പുഷ്പാകരൻ, സെക്രട്ടറി വി.എം.ലൈല, തോളൂർ സി.എച്ച്.സി. സൂപ്രണ്ട് ഡോ. മനോജ് സി. വർഗ്ഗീസ്, കെ.എസ്. സുഭാഷ്, പി.എൻ. പ്രമോദ്, ടി.ടി. ദേവസി എന്നിവർ സംസാരിച്ചു.
ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ ആരോഗ്യ പ്രതിരോധ പ്രവർത്തനങ്ങളെ ക്രോഡീകരിക്കാൻ ജനറൽ എക്സ്റ്റൻഷൻ ഓഫീസർ എ. സഹീർ ഖാനെ യോഗം ചുമതലപ്പെടുത്തി.
കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്തിൽ മുൻകരുതലുകൾ സ്വീകരിക്കാനും ബോധവത്ക്കരണം നൽകാനും തീരുമാനിച്ചു. അതത് പഞ്ചായത്തുകളിലെ ആശാവർക്കർമാർ മുഖേന വീടുകൾ തോറും ലഘുലേഖകൾ വിതരണം ചെയ്യാനും അടിയന്തര യോഗം തീരുമാനിച്ചു. മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും വീഡിയോ കോൺഫറൻസ് വഴി യോഗത്തെ അഭിസംബോധന ചെയ്തത് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ഭരണസമിതിയംഗങ്ങളും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും വീക്ഷിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ വി സുമതി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗങ്ങൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

date