Post Category
മുല്ലശ്ശേരിയിൽ ഹാൻഡ് വാഷ് ക്യാമ്പയിൻ നടന്നു
കേരള സംസ്ഥാന യുവജന ക്ഷേമബോർഡും മുല്ലശ്ശേരി ഗ്രാമപഞ്ചായത്തും സംയുക്തമായി മുല്ലശ്ശേരി പഞ്ചായത്ത് യൂത്ത് ക്ലബ് അസോസിയേഷനുമായി സഹകരിച്ച് മുല്ലശ്ശേരി ഗവ.ഹയർ സെക്കന്ററി സ്‌ക്കൂളിൽ ഹാൻഡ് വാഷ് ക്യാമ്പയിൻ സംഘടിപ്പിച്ചു. വ്യക്തിശുചിത്വം ഉറപ്പാക്കൂ വൈറസ് വ്യാപനം തടയൂ എന്ന ആപ്തവാക്യത്തോടെ ശുചിത്വമിഷന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന ക്യാമ്പയിൻ മുരളി പെരുനെല്ലി എം.എൽ.എ. ഉദ്ഘാടനം ചെയ്തു. മുല്ലശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.പി. ബെന്നി അധ്യക്ഷനായ ചടങ്ങിൽ ഗ്രാമ പഞ്ചായത്തംഗം ക്ലമന്റ് ഫ്രാൻസിസ്, യുവജനക്ഷേമ ബോർഡ് യൂത്ത് കോ-ഓർഡിനേറ്റർ എ.ബി. ശ്രീജിഷ്, യൂത്ത് ക്ലബ്ബ് അസോസിയേഷൻ പ്രസിഡന്റ് എ.ആർ. പ്രേംരാജ് എന്നിവർ സംസാരിച്ചു.
date
- Log in to post comments