Skip to main content

ഏലത്തോട്ടത്തിലെ ഗുണ്ടാവിളയാട്ടം: മനുഷ്യാവകാശ കമ്മീഷൻ നേരിട്ട് അന്വേഷിക്കും

ദേശമംഗലം സ്വദേശിയായ പ്രവാസിയുടെ ഇടുക്കി ശാന്തൻപാറയിലുള്ള ഏലത്തോട്ടത്തിൽ തോട്ടത്തിന്റെ മുൻ ഉടമ നടത്തുന്ന അതിക്രമങ്ങളെ കുറിച്ച് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ നേരിട്ട് അന്വേഷിക്കും.
കമ്മീഷന്റെ മുഖ്യ അന്വേഷണ ഉദ്യോഗസ്ഥൻ പരാതിയെ കുറിച്ച് അന്വേഷിച്ച് രണ്ടു മാസത്തിനകം റിപ്പോർട്ട് നൽകണമെന്ന് ജുഡീഷ്യൽ അംഗം പി. മോഹനദാസ് നിർദ്ദേശിച്ചു.
ഡിവൈഎസ്പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥനെ നിയോഗിച്ച് അന്വേഷണം നടത്തി 30 ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്ന് കമ്മീഷൻ ഇടുക്കി ജില്ലാ പോലീസ് മേധാവിക്ക് നിർദ്ദേശം നൽകി.
ദേശമംഗലം സ്വദേശി അബ്ദുൾ ഖാദർ നൽകിയ പരാതിയിലാണ് നടപടി.

date