Post Category
അഡ്വാൻസ് തുക തിരിച്ചു നൽകാൻ നടപടി
കോവിഡ് 19 രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി മുൻകൂട്ടി നിശ്ചയിച്ച വിവാഹമുൾപ്പെടെയുള്ള ചടങ്ങുകൾ മാറ്റിവെച്ച കുടുംബങ്ങൾക്ക് ഹാൾ/ഓഡിറ്റോറിയം ബുക്ക് ചെയ്ത തുക തിരിച്ചുനൽകുന്നതിനും മറ്റൊരു തിയ്യതിയിലേക്ക് ബുക്കിംഗ് അക്കൗണ്ട് ചെയ്യുന്നതിനും വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് ജില്ലാ കളക്ടർ എസ്. ഷാനവാസ് നിർദ്ദേശിച്ചു. സമൂഹത്തിന്റെ പൊതുസുരക്ഷ കൂടി കണക്കിലെടുത്തുകൊണ്ടുള്ള നടപടിക്ക് പിന്തുണ നൽകണമെന്നും ഉത്തരവിന് വിപരീതമായി ഹാൾ/ഓഡിറ്റോറിയം ഉടമസ്ഥർ പ്രവർത്തിക്കരുതെന്നും ജില്ലാ കളക്ടർ പറഞ്ഞു.
date
- Log in to post comments