Skip to main content

കളക്ടറേറ്റ് പരിസരത്ത് മൂന്ന് ഹാൻഡ് വാഷിംഗ് കിയോസ്‌ക്കുകൾ സജ്ജം

അയ്യന്തോൾ ജില്ലാ കളക്ടറേറ്റ് പരിസരത്ത് അര കിലോമീറ്റർ ചുറ്റളവിൽ മൂന്ന് ഹാൻഡ് വാഷിംഗ് കിയോസ്‌ക്കൾ സജ്ജമായി. ബ്രേക്ക് ദി ചെയിൻ ക്യാമ്പയിന്റെ ഭാഗമായാണ് ഫൗണ്ടേഷൻ ഫോർ ഇന്റർനാഷണൽ റീഹാബിലിറ്റേഷൻ റിസർച് ആൻഡ് എംപവർമെന്റ് (ഫയർ) കോവിഡ്- 19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി കളക്ട്രേറ്റ് പരിസരത്ത് വാഷ് ബേസിനുകളും ആവശ്യത്തിന് വെള്ളവും ഹാൻഡ് വാഷും സജ്ജമാക്കിയത്. കളക്ട്രേറ്റിലും അനുബന്ധ ഓഫീസുകളിലും പല ആവശ്യങ്ങൾക്കായി വന്നുചേരുന്ന ഉപഭോക്താക്കൾക്ക് കൈകഴുകാനുള്ള സൗകര്യത്തിന് ഹാൻഡ്വാഷുകളും സാനിറ്ററികളും വാഷ്ബേസിനുകളും ആവശ്യത്തിന് വെള്ളവും ഒരുക്കിയിരിക്കുന്നത്.
ജില്ലാ കോടതിക്കും വെസ്റ്റ് പോലീസ് സ്റ്റേഷനും ഇടയിലും കളക്ടറേറ്റ് പരിസരത്തുള്ള ബസ് സ്റ്റോപ്പിന് എതിർവശത്തും ജില്ലാ വ്യവസായ കേന്ദ്രത്തിന് സമീപത്തുള്ള സി ആർ എ ബസ്റ്റോപ്പിലുമായാണ് മൂന്ന് കിയോസ്‌ക്കുകൾ സ്ഥാപിച്ചത്.
ബ്രേക്ക് ജി ചെയിൻ ക്യാമ്പയിന്റെ ഭാഗമായാണ് കിയോസ്‌കുകൾ ഒരുക്കിയത്. ദിനംപ്രതി വന്നുപോകുന്ന പൊതുജനങ്ങൾക്കും പൊതു വാഹനങ്ങൾ ഉപയോഗിക്കുന്നവർക്കും വാഹനങ്ങളിൽ കയറുന്നതിനും ഇറങ്ങുന്നതിനു മുൻപ് ഉപയോഗിക്കാവുന്ന രീതിയിലാണ് ഇവ സ്ഥാപിച്ചിരിക്കുന്നത്.
കൈവിടാതിരിക്കാം... കൈ കഴുകൂ... നമുക്ക് കോവിഡിനെ തുരത്താം എന്ന പോസ്റ്ററുകളും ബോധവൽക്കരണത്തിന്റെ ഭാഗമായി പ്രദർശിപ്പിച്ചിട്ടുണ്ട്.

date