ആൾക്കൂട്ടമൊഴിവാക്കാൻ മൈക്രോ പ്രചാരണവുമായി പൊയ്യ ഗ്രാമപഞ്ചായത്ത്
കോവിഡ് 19 വൈറസ് വ്യാപനം തടയുന്നതിന് ബഹുജനങ്ങളെ പങ്കെടുപ്പിച്ച് വലിയ യോഗങ്ങൾ സംഘടിപ്പിക്കുന്നതിനുള്ള പരിമിതിയെ മറികടക്കാൻ മൈക്രോപ്രചരണ തന്ത്രവുമായി പൊയ്യ ഗ്രാമപഞ്ചായത്ത്. ബ്രേക്ക് ദി ചെയിൻ ക്യാമ്പയിന്റെ ഭാഗമായി ശരിയായ മാസ്‌ക്, സാനിറ്റൈസർ എന്നിവയുടെ ഉപയോഗം, കൈകഴുകൽ എന്നിവ സംബന്ധിച്ച വിവരങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുകയാണ് മൈക്രോ ക്യാമ്പയിൻ. എന്നാൽ 50ൽ കൂടുതൽ ആളുകൾ കൂടുന്നത് ഗുണകരമാകില്ലെന്ന സാഹചര്യത്തിൽ പൊതു സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരുടെ ചെറുസംഘങ്ങൾക്ക് മാസ്‌ക് ശാസ്ത്രീയമായി ധരിക്കുന്ന തെങ്ങനെയെന്നും സാനിറ്റൈസറോ, സോപ്പും വെള്ളവുമുപയോഗിച്ചോ ശാസ്ത്രീയമായി കൈകഴുകുന്നതും പഠിപ്പിച്ച് മറ്റുള്ളവരിലേക്കെത്തിക്കുകയാണ് മൈക്രോ പ്രചരണത്തിന്റെ ലക്ഷ്യം. ആൾക്കൂട്ടമായുള്ള പ്രചാരണത്തിന് പകരം ഓരോ വ്യക്തിയും തങ്ങളുടെ പരിധിയിൽ വരുന്നവരുമായി കോവിഡ് 19 വൈറസ് വ്യാപനം എങ്ങനെ തടയാം എന്ന സന്ദേശം കൈമാറുന്നു. ഇതിന്റെ ഭാഗമായി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ മാള കെ.എസ്.ആർ.ടി.സി ബസ് ഡിപ്പോ, അഗ്നിരക്ഷാനിലയം പൊയ്യ എന്നി വിടങ്ങളിൽ മൈക്രോ പ്രചരണം സംഘടിപ്പിച്ചു.
മെഡിക്കൽ ഓഫീസർ ഡോക്ടർ ബോബിൻ പോൾ നയിച്ച പ്രചരണപരിപാടിയിൽ സ്റ്റാഫ് നഴ്സ് മെഴ്സി, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ സരിത, സിജി എന്നിവർ പങ്കെടുത്തു.
- Log in to post comments