Post Category
മിൽമ ഷോപ്പീ തുറന്നു
ഫിഷറീസ് വകുപ്പ് പൊയ്യ അഡാക് ഫിഷ് ഫാമിൽ മിൽമ ഷോപ്പീ പ്രവർത്തനം ആരംഭിച്ചു. ജലകൃഷി വികസന ഏജൻസി മോഡൽ ഷ്രിപ് ഫാം ആൻഡ് ട്രെയിനിങ് സെന്ററിനോട് ചേർന്നാണ് പുതിയ ഷോപ്പ് ആരംഭിച്ചിരിക്കുന്നത്. മത്സ്യകൃഷി രംഗത്ത ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് മിൽമ ഷോപ്പീ തുടങ്ങിയിട്ടുള്ളത്. പാൽ, നെയ്യ്, ഐസ്‌ക്രീം, സംഭാരം, പായസം മിക്സ് തുടങ്ങിയ 50 മിൽമ ഉൽപ്പന്നങ്ങളാണ് മിൽമ ഷോപ്പീയിൽ വിൽപ്പനക്കായി ഒരുക്കിയിട്ടുള്ളത്. രാവിലെ ആറു മുതൽ രാത്രി 8 മണിവരെയാണ് ഷോപ്പീയുടെ പ്രവർത്തന സമയം. അഡാക്കിലെ 25 തൊഴിലാളികളിൽ നിന്ന് രണ്ടു പേരടങ്ങുന്ന ഗ്രൂപ്പിനാണ് ദിവസവും ഷോപ്പീയുടെ മേൽനോട്ടം. 8 മണിക്കൂർ വീതമുള്ള ഷിഫ്റ്റായാണ് ജോലി. ടൂറിസവുമായി ബന്ധപ്പെടുത്തി ഷോപ്പീയുടെ സൗകര്യങ്ങൾ ലൈവ് കൂൾബാർ എന്ന രീതിയിലേക്ക് മാറുമെന്ന് ഫാം ടെക്നീഷ്യൻ രാജു സി എബ്രഹാം പറഞ്ഞു.
date
- Log in to post comments