നിരീക്ഷണത്തിലുള്ളവര്‍ക്ക് സ്‌നേഹ സൗകര്യം നീലേശ്വരം നഗരസഭ ഒരുക്കും
കൊറോണ വൈറസ് പ്രതിരോധം വിലയിരുത്തുവാനും തുടര്‍ നടപടികള്‍ സ്വീകരിക്കുവാനും സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം നീലേശ്വരം നഗരസഭയുടെ പ്രത്യേക അടിയന്തിര കൗണ്‍സില്‍ യോഗം ചേര്‍ന്നു. രോഗബാധിത രാജ്യങ്ങളില്‍ നിന്നും ഇവിടെ എത്തിച്ചേര്‍ന്ന് നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് സ്‌നേഹ സൗകര്യങ്ങളും ആവശ്യമായ പരിചരണങ്ങളും നഗരസഭയുടെ ആഭിമുഖ്യത്തില്‍ ഒരുക്കും. ആവശ്യമായ വീടുകളില്‍ ഭക്ഷ്യവസ്തുക്കള്‍, ഏകാന്തത ഒഴിവാക്കുന്നതിന് പുസ്തകങ്ങള്‍ ലഭ്യമാക്കല്‍, കൗണ്‍സലിംഗ് എന്നീ സൗകര്യങ്ങള്‍ നീലേശ്വരം താലൂക്ക് ആശുപത്രിയുടെ സഹകരണത്തോടെ നഗരസഭ ഒരുക്കും. ഒത്തുചേരുന്ന ആളുകളുടെ എണ്ണം പരമാവധി കുറച്ച് ജനജാഗ്രത വര്‍ദ്ധിപ്പിക്കാന്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളാന്‍ യോഗം തീരുമാനിച്ചു. ഇതുവരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ യോഗം വിലയിരുത്തി.
യോഗത്തില്‍ നഗരസഭ ചെയര്‍മാന്‍ പ്രൊഫ: കെ.പി. ജയരാജന്‍ അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ തോട്ടത്തില്‍ കുഞ്ഞിക്കണ്ണന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വൈസ് ചെയര്‍പേഴ്‌സണ്‍ വി. ഗൗരി, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ എ.കെ. കുഞ്ഞികൃഷ്ണന്‍, പി.പി. മുഹമ്മദ് റാഫി, കൗണ്‍സിലര്‍മാരായ എറുവാട്ട് മോഹനന്‍, എ.വി. സുരേന്ദ്രന്‍, പി. മനോഹരന്‍, സി.സി. കുഞ്ഞിക്കണ്ണന്‍, പി. ഭാര്‍ഗ്ഗവി, എം. സാജിത, കെ. പ്രകാശന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
നീലേശ്വരം നഗരസഭാ ആരോഗ്യ വിഭാഗത്തിന്റെ പ്രവര്‍ത്തി സമയം ദീര്‍ഘിപ്പിച്ചു
കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിന് നീലേശ്വരം നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ പ്രവര്‍ത്തനം രാവിലെ ഏഴു മുതല്‍ വൈകിട്ട് ഏഴുവരെ ദീര്‍ഘിപ്പിച്ചു. നഗരസഭാ ചെയര്‍മാന്‍ പ്രൊഫ: കെ.പി. ജയരാജന്റെ സാന്നിദ്ധ്യത്തില്‍ ചേര്‍ന്ന ആരോഗ്യസ്ഥിരം സമിതി ആരോഗ്യ വിഭാഗം ജീവനക്കാരുടെയും യോഗത്തിലാണ് തിരുമാനം. ആരോഗ്യ സ്ഥിരംസമിതി ചെയര്‍മാന്‍ തോട്ടത്തില്‍ കുഞ്ഞിക്കണ്ണന്‍, അംഗങ്ങളായ എ.വി. സുരേന്ദ്രന്‍, എം.വി. വനജ, പി.വി. രാധാകൃഷ്ണന്‍, കെ. പ്രകാശന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ഇതോടൊപ്പം നീലേശ്വരം നഗരസഭാ താലൂക്ക് ആശുപത്രിയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കാഷ്വാലിറ്റിയും ഹെല്‍പ് ഡെസ്‌കിന്റെയും പ്രവര്‍ത്തനവുമുണ്ട്.
നീലേശ്വരം റെയില്‍വേ സ്റ്റേഷനില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ് ഡെസ്‌കും ഡിജിറ്റല്‍ തെര്‍മല്‍ സ്‌ക്രീനിംഗ് സംവിധാനവും ഒരുക്കിയിട്ടുണ്ട്.
സംശയ നിവാരണത്തിനായി ബന്ധപ്പെടാം 9947817675, 9447716090, 9446080827, 9400106817
- Log in to post comments