അണ്ടലൂര്‍കാവ് ഉത്സവത്തിന് ജില്ലാ പഞ്ചായത്തിന്റെ അവില്
അണ്ടലൂര്‍ക്കാവില്‍ ഉത്സവത്തിനെത്തുന്നവര്‍ക്ക് നാട്ടുകാര്‍ സ്നേഹചൂര്വ്വം നല്കുന്ന വിഭവമാണ് അവിലും പഴവും. കാവിലെ പ്രധാന നൈവേദ്യവും ഇതു തന്നെ. ഇത്തവണ ഉത്സവത്തിനെത്തുന്നവര്‍ക്ക് ജില്ലാ പഞ്ചായത്തിന്റെ സ്വന്തം കൃഷിയിടത്തില്‍ നിന്ന് വിളയിച്ച നെല്ലിന്റെ അവില് ലഭിക്കും. കാങ്കോല്‍ ഫാമില്‍ നിന്ന് ഉല്‍പ്പാദിപ്പിച്ച ആതിര ഇനം നെല്ല് കുത്തി ഉണ്ടാക്കിയ അവില് ജില്ലാ പഞ്ചായത്ത് നേരിട്ട് വിപണനത്തിന് എത്തിച്ചിരിക്കുകയാണ്. ഒരു കിലോ അവിലിന് 50 രൂപ നിരക്കിലാണ് വില്‍പ്പന. അരകിലോ പാക്കറ്റും ലഭ്യമാണ്. ജില്ലാ പഞ്ചായത്തിന് കീഴിലെ പാലയാട് കോക്കനട്ട് ഫാമില്‍ നിന്നും അവില് പാക്കറ്റുകള്‍ പൊതുജനങ്ങള്‍ക്ക് വാങ്ങാം. പാലയാട് ടൗണിലും വില്‍പ്പന കേന്ദ്രം ആരംഭിക്കും. 10 ക്വിന്റല്‍ അവിലാണ് വില്‍പ്പനക്ക് തയ്യാറാക്കുന്നത്.
അവില് വിപണനത്തിന്റെ ഔപചാരിക ഉദ്ഘാടനം പാലയാട് കോക്കനട്ട് ഫാമില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് നിര്‍വഹിച്ചു. ധര്‍മ്മടം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബേബി സരോജക്ക് നല്‍കിയാണ് ആദ്യ വില്‍പ്പന നിര്‍വഹിച്ചത്. വികസന സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്മാന് വി കെ സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. വൈസ് പ്രസിണ്ട് പി പി ദിവ്യ, സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്പേഴസണ്മാരായ ടി ടി റംല, കെ ശോഭ, ജില്ലാ പഞ്ചായത്ത് അംഗം പി വിനീത എന്നിവര്‍ സംസാരിച്ചു. സീനിയര്‍ കൃഷി ഓഫീസര്‍ രമേശ്ബാബു സ്വാഗതം പറഞ്ഞു.
പി.എന്‍.സി/389/2018
- Log in to post comments