ബ്രേക്ക് ദ ചെയ്ന്‍' സംഘടിപ്പിച്ച് മൂലമറ്റം സെന്റ്.ജോസഫ്‌സ് കോളേജ്
കോവിഡ് 19 വൈറസ് രോഗ ബാധയ്‌ക്കെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മൂലമറ്റം സെന്റ്.ജോസഫ്‌സ് കോളേജ് കെമിസ്ട്രി പോസ്റ്റ് ഗ്രാജുവേറ്റ് ആന്‍ഡ് റിസേര്‍ച്ച് വിഭാഗത്തിന്റെ നേതൃത്വത്തില്‍ 'ബ്രേക്ക് ദ ചെയിന്‍' ക്യാമ്പയിന്‍ സംഘടിപ്പിച്ചു. ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍, ഹാന്‍ഡ് സാനിറ്റൈസറുകളുടെ നിര്‍മ്മാണവും ഇവയുടെ സൗജന്യ വിതരണവും ക്യാമ്പയിന്റെ ഭാഗമായി ഏര്‍പ്പെടുത്തി. വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്റെ മാനദണ്ഡപ്രകാരം തയ്യാറാക്കിയ ഹാന്‍ഡ് സാനിറ്റൈസറുകള്‍ കാഞ്ഞാര്‍ പോലീസ് സ്റ്റേഷന്‍, മൂലമറ്റം കെ.എസ്.ആര്‍.റ്റി.സി ബസ് സ്റ്റാന്‍ഡ്, മൂലമറ്റം ബസ് സ്റ്റേഷന്‍, ഓട്ടോ സ്റ്റാന്‍ഡ് എന്നിവിടങ്ങളിലും കോളേജിലെ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും വിതരണം ചെയ്തു. പ്രവര്‍ത്തനങ്ങള്‍ക്ക് കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.സാജു.എം സെബാസ്റ്റ്യന്‍, ബര്‍സാര്‍ ഫാ.ലിബിന്‍ വലിയപറമ്പില്‍, കെമിസ്ട്രി വിഭാഗം തലവന്‍ ഡോ.എബി.പി.കോശി, അധ്യാപകരായ സിസ്റ്റര്‍.ഡോ.സിജോ ഫ്രാന്‍സിസ്, ഡോ.ജോസ് ജയിംസ്, ഡീനാ പോള്‍, ഡോ. ജയിന്‍ മരിയ തോമസ്, ജെയിസ് മരിയ ജോര്‍ജ്, മുബിന സൈനുദ്ധീന്‍, മൈക്കിള്‍ മാത്യു എന്നിവര്‍ നേതൃത്വം നല്‍കി.
- Log in to post comments