Skip to main content
തൊടുപുഴ വയോമിത്രത്തിന്റെ ആഭിമുഖ്യത്തില്‍ തൊടുപുഴ നഗരസഭാ പ്രവേശന കവാടത്തില്‍ കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി സംഘടിപ്പിച്ച 'ബ്രേക്ക് ദ ചെയ്ന്‍' ക്യാമ്പയിന്‍ തൊടുപുഴ നഗരസഭ  ചെയര്‍പേഴ്‌സണ്‍ സിസിലി  ജോസ് ഉദ്ഘാടനം ചെയ്യുന്നു

കൊറോണയ്ക്കെതിരെ തൂവാല വിതരണം

കോറൊണ വൈറസ് വ്യാപനം തടയുന്നതിനുളള ബോധവല്‍ക്കരണത്തിന്റെ ഭാഗമായി ജില്ലാ ടി.ബി സെന്ററിന്റെയും തൊടുപുഴ ജില്ലാ ആശുപത്രിയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ മര്‍ച്ചന്റ് അസോസിയേഷന്റെ സഹകരണത്തോടെ മുന്‍സിപ്പല്‍ ബസ്റ്റാന്റ് പരിസരത്ത് പൊതുജനങ്ങള്‍ക്കായ് സൗജന്യ തൂവാല വിതരണം നടത്തി. കൊറോണ, ക്ഷയം തുടങ്ങിയ വായുജന്യരോഗങ്ങള്‍ പകരുന്നത് തടയുന്നതിനുവേണ്ടി തൂവാല ഉപയോഗിച്ച് മുഖാവരണം തീര്‍ത്ത് സ്വയം പ്രതിരോധം തീര്‍ക്കുക എന്നതാണ് തൂവാല വിതരണത്തിലൂടെ ലക്ഷ്യമിടുന്നത്. മുഖാവരണത്തിന് (മാസ്‌ക്) പകരമായ് ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിച്ച് മറച്ചു പിടിക്കുകയാണെങ്കില്‍ രോഗപകര്‍ച്ചയെ നിയന്ത്രിക്കുവാന്‍ സഹായിക്കും.

നഗരസഭാ അധ്യക്ഷ സിസിലി ജോസ് പരിപാടിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ സുമാ മോള്‍ സ്റ്റീഫന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ആശുപത്രി സൂപ്രണ്ട് ഇന്‍ ചാര്‍ജ് ഡോ.സുജാ ജോസഫ് സ്വാഗതം ആശംസിച്ച  ചടങ്ങില്‍ ജില്ലാ റ്റി.ബി ഓഫീസര്‍ ഡോ.സെന്‍സി ബാബുരാജ് മുഖ്യപ്രഭാഷണം നടത്തി. ജില്ലയിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും വായുജന്യ ബോധവത്ക്കരണ കേന്ദ്രങ്ങളിലും (കഫ് കോര്‍ണറുകള്‍) പ്രവര്‍ത്തിച്ചു വരുന്നതായി അധികൃതര്‍ അറിയിച്ചു. മര്‍ച്ചന്റ് അസോസിയേഷന്‍ പ്രസിഡന്റ് രാജു തരണിയില്‍, യൂത്ത് വിംഗ് പ്രസിഡന്റ് താജു എം.ബി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു
'ബ്രേക്ക് ദ ചെയിന്‍' കാമ്പയിന്റെ ഭാഗമായുളള പോസ്റ്ററിന്റെ പ്രകാശനം  നഗരസഭാ അധ്യക്ഷ നിര്‍വ്വഹിച്ചു. ജില്ലാ മാസ് മിഡീയ ഓഫിസര്‍ ആര്‍.അനില്‍കുമാര്‍ വിഷയാവതരണം നടത്തി. ജെ.എച്ച്.ഐ  പി.ബിജു, എസ്.റ്റി.എസ്. കെ.ആര്‍. രഘു, പി.എച്ച്.എന്‍. മേരി ജോര്‍ജ്ജ്, ജെ.എച്ച്. ഐ. ജി.ആര്‍ ഉമ, ജെ.പി.എച്ച്.എന്‍. മാരായ എന്‍.സിന്ധു, പി.എ. ശുഭ, പി.ആര്‍.ഒ. റോണി ജോണ്‍  തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
 

date