Skip to main content

തൊഴിലുറപ്പ് തൊഴിലാളികള്‍ ജാഗ്രത പുലര്‍ത്തണം

ജില്ലയില്‍ തൊഴിലുറപ്പ് പദ്ധതി മേഖലയില്‍ പുലര്‍ത്തേണ്ട മുന്‍കരുതലുകളെക്കുറിച്ച് ജില്ലാ പ്രോഗ്രാം കോ-ഓര്‍ഡിനേറ്ററായ ജില്ലാകലക്ടര്‍ ജാഗ്രതാനിര്‍ദ്ദേശം പുറപ്പെടുവിച്ചു. തൊഴില്‍ തുടങ്ങുന്നതിന് മുമ്പും ശേഷവും ഇടവേളകളിലും കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ചു കഴുകണം. വീട്ടിലെത്തിയാലും ഇത് ആവര്‍ത്തിക്കണം. സോപ്പും വെള്ളവും പ്രവൃത്തി ഇടങ്ങളില്‍ ലഭ്യമാക്കണം. ഏതുതരം പ്രവൃത്തി ആയാലും വൃത്തിയുള്ള കയ്യുറകള്‍ നിര്‍ബന്ധമായും ഉപയോഗിക്കണം. മാസ്‌കും ധരിക്കണം. തൊഴിലാളികള്‍ പരസ്പരം കുറഞ്ഞത് ഒരു മീറ്റര്‍ അകലം പാലിക്കണം. പ്രവൃത്തി സ്ഥലത്ത് കൂട്ടം കൂടുന്നത് ഒഴിവാക്കണം. വിയര്‍പ്പ് തുടയ്ക്കാന്‍ ഓരോരുത്തരും തോര്‍ത്ത് കരുതണം.
 

date