Skip to main content
തൊടുപുഴ വയോമിത്രത്തിന്റെ ആഭിമുഖ്യത്തില്‍ തൊടുപുഴ നഗരസഭാ പ്രവേശന കവാടത്തില്‍ കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി സംഘടിപ്പിച്ച 'ബ്രേക്ക് ദ ചെയ്ന്‍' ക്യാമ്പയിന്‍ തൊടുപുഴ നഗരസഭ  ചെയര്‍പേഴ്‌സണ്‍ സിസിലി  ജോസ് ഉദ്ഘാടനം ചെയ്യുന്നു

ബ്രേക്ക് ദ ചെയ്ന്‍' സംഘടിപ്പിച്ചു

തൊടുപുഴ വയോമിത്രത്തിന്റെ ആഭിമുഖ്യത്തില്‍ തൊടുപുഴ നഗരസഭാ പ്രവേശന കവാടത്തില്‍ കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി 'ബ്രേക്ക് ദ ചെയ്ന്‍' സംഘടിപ്പിച്ചു. ക്യാമ്പയിന്‍ തൊടുപുഴ നഗരസഭ  ചെയര്‍പേഴ്‌സണ്‍ സിസിലി  ജോസ് ഉദ്ഘാടനം ചെയ്തു.  വയോമിത്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. ടോം സിബി, മുന്‍ നഗരസഭ ചെയര്‍മാന്‍ എ.എം. ഷാഹുല്‍ ഹമീദ്, വാര്‍ഡ് കൗണ്‍സിലര്‍മാര്‍, കേരള സാമൂഹ്യ സുരക്ഷാ മിഷന്‍, വയോമിത്രം സ്റ്റാഫംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു. ഇതുവഴിയെത്തുന്നവര്‍ക്ക് ഹാന്‍ഡ് സാനിറ്റൈസര്‍ കൊണ്ട് കൈകള്‍ ശുചിയാക്കുന്നത് ഉള്‍പ്പെടെയുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

date