Post Category
ഭുചലനം: ശാസ്ത്രജ്ഞരുടെ സംഘം ജില്ലയിലെത്തി
ഇടുക്കി ജില്ലയിലുണ്ടാകുന്ന ചെറു ഭൂചലനങ്ങളുടെ വെളിച്ചത്തില്‍ ഇവ സംബന്ധിച്ച് അടിയന്തര പഠനം നടത്താനും പുതിയ സീസ്‌മോ മീറ്ററുകള്‍ മൂന്ന് സ്ഥലങ്ങളില്‍ സ്ഥാപിക്കുന്നതിനുമായി നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി (ഡല്‍ഹി) യില്‍ നിന്നുള്ള ശാസ്ത്രജ്ഞര്‍ ജില്ലയിലെത്തി. ഈ മാസം 25 വരെ ജില്ലയില്‍ സന്ദര്‍ശനം നടത്തും. നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജിയില്‍ നിന്നുള്ള രണ്ട് ശാസ്ത്രജ്ഞരും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയില്‍ നിന്നുള്ള ഒരു ശാസ്ത്രജ്ഞനുമാണ് സംഘത്തിലുള്ളത്.
date
- Log in to post comments