Post Category
വയര്‍മാന്‍ അപ്രന്റീസ് രജിസ്‌ട്രേഷന്‍ കാലാവധി ഏപ്രില്‍ 15 വരെ
വയര്‍മാന്‍ അപ്രന്റീസ് രജിസ്‌ട്രേഷനുള്ള കാലാവധി 2020 ഏപ്രില്‍ 15 വരെ ദീര്‍ഘിപ്പിച്ചു. അപേക്ഷകര്‍ക്ക് ഇ- മെയില്‍ മുഖാന്തിരം അപേക്ഷ സമര്‍പ്പിക്കാവുന്നതും 0043-800-99 എന്ന അക്കൗണ്ട് ഹെഡില്‍ ഓണ്‍ലൈനായി ഫീസ് ഒടുക്കാവുന്നതുമാണ്. അപേക്ഷാഫീസും ഫീസ് ഒടുക്കിയ രസീതും സ്‌കാന്‍ ചെയ്ത് ഓണ്‍ലൈനായി സമര്‍പ്പിക്കണം. ഇങ്ങനെ സമര്‍പ്പിക്കുന്നവര്‍ ഏപ്രില്‍ 16 മുതല്‍ 30 വരെ ഓഫീസില്‍ ഹാജരായി രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിക്കണം. ഇ മെയില്‍ eiidukki@gmail.com ഫോണ്‍ 04862 253465.
date
- Log in to post comments