Skip to main content

ജനറല്‍ ആശുപത്രിയില്‍ നിര്‍മിച്ച സാനിറ്റൈസറിന്റെ വിതരണോദ്ഘാടനം നടത്തി

സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ഉപയോഗത്തിന് സൗജന്യമായി വിതരണം ചെയ്യാന്‍  കോട്ടയം ജനറല്‍ ആശുപത്രിയില്‍ തയ്യാറാക്കിയ ഹാന്‍ഡ് സാനിറ്റൈസറിന്റെ  വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ നിര്‍വ്വഹിച്ചു. ജില്ലാ പഞ്ചായത്ത് കൗണ്‍സില്‍ ഹാളില്‍ നടന്ന ചടങ്ങില്‍ മുന്‍ എം.എല്‍.എ. വി.എന്‍ വാസവന്‍ സാനിറ്റൈസര്‍ ഏറ്റുവാങ്ങി. അറുപത് ലിറ്റര്‍ സാനിറ്റൈസറാണ് ആദ്യ ഘട്ടമായി ജനറല്‍ ആശുപത്രി ഉത്പാദിപ്പിച്ചത്.

രോഗബാധ സംബന്ധിച്ച്  വയോജനങ്ങളെ ബോധവത്കരിക്കുന്നതിന്  ആര്‍ദ്രം സമഗ്ര വയോജന ആരോഗ്യ  പരിരക്ഷാ പദ്ധതിയില്‍ തയ്യാറാക്കിയ ലഘുലേഖയുടെ വിതരണോദ്ഘാടനവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍വഹിച്ചു. ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. ബിന്ദുകുമാരി ആദ്യ കോപ്പി ഏറ്റുവാങ്ങി.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡോ. ശോഭ സലിമോന്‍, സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷരായ സഖറിയാസ് കുതിരവേലില്‍, ലിസമ്മ ബേബി, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി മേരി ജോ, രാഷ്ട്രീയകക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date