ഒന്നാം ക്ലാസ് പ്രവേശനം: അപേക്ഷ ക്ഷണിച്ചു
പട്ടികവര്‍ഗ വികസന വകുപ്പിന് കീഴില്‍ തിരുവനന്തപുരം ഞാറനീലി , കുറ്റിച്ചല്‍ എന്നിവിടങ്ങളിലെ സി.ബി.എസ്.ഇ സ്‌ക്കൂളുകളില്‍ 2018-19 അദ്ധ്യയന വര്‍ഷം ഒന്നാം ക്ലാസ്സില്‍ പ്രവേശനത്തിന് പട്ടികവര്‍ഗ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. കുടുംബവാര്‍ഷിക വരുമാനം പരമാവധി ഒരു ലക്ഷം രൂപ. പ്രാക്തന ഗോത്രവിഭാഗക്കാര്‍ക്ക് വരുമാന പരിധി ബാധകമല്ല. അപേക്ഷയുടെ മാതൃക കണ്ണൂര്‍ ഐ.ടി.ഡി.പി ഓഫീസിലും ഇരിട്ടി , കൂത്തുപറമ്പ്, പേരാവൂര്‍, തളിപ്പറമ്പ്, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളിലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷ കുട്ടിയുടെ ജാതി സര്‍ട്ടിഫിക്കറ്റ്, ജനന സര്‍ട്ടിഫിക്കറ്റ്, കുടുംബവാര്‍ഷികവരുമാന സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പ്, രക്ഷിതാക്കള്‍ കേന്ദ്ര/സംസ്ഥാന/പൊതുമേഖലാ ജീവനക്കാരല്ല എന്ന് സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം മാര്‍ച്ച് 15 വരെ മേല്‍പറഞ്ഞ ഓഫീസുകളില്‍ സ്വീകരിക്കും. ഫോണ്‍: 04972700357.
പി.എന്‍.സി/386/2018
- Log in to post comments