Post Category
ശിശുക്ഷേമ സമിതി ചുമതലയേറ്റു
ജില്ലാ ശിശുക്ഷേമ സമിതിയുടെ ഭാരവാഹികള്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. കളക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബു സെക്രട്ടറി കൃഷ്ണകുമാരി രാജശേഖരന് പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. വൈസ് പ്രസിഡന്റ് ടി. ശശികുമാര്‍, ജോയിന്റ് സെക്രട്ടറി പി.എന്‍. രവി, ട്രഷറര്‍ ബി. ആനന്ദക്കുട്ടന്‍, എക്‌സിക്യൂട്ടീവ് അംഗങ്ങളായ ടി.എസ് ആനന്ദകുട്ടന്‍, ഫ്‌ളോറി മാത്യു, വി.എം. പ്രദീപ്, എ. പത്രോസ് എന്നിവരാണ് ചുമതലയേറ്റത്. എ.ഡി.സി (ജനറല്‍) ജി.അനിസ് സന്നിഹിതയായിരുന്നു.
date
- Log in to post comments