Post Category
റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസില്‍ നിയന്ത്രണം
കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി കോട്ടയം റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസിന്റെ പ്രവര്‍ത്തനത്തിലും സന്ദര്‍ശകരുടെ പ്രവേശനത്തിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.
രോഗബാധയുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നതു വരെ ഫാസ്റ്റ് ട്രാക്ക് കൗണ്ടറും രേഖകള്‍ നേരിട്ട് നല്‍കുന്നതിനുളള കൗണ്ടറും പ്രവര്‍ത്തിക്കുന്നതല്ല. വാഹന രജിസ്‌ട്രേഷന്‍, ലൈസന്‍സ് എന്നിവയുമായി ബന്ധപ്പെട്ട് പിഴ അടയ്ക്കുന്നതിനും ബിഎസ് 4 വാഹനങ്ങളുടെ രജിസ്‌ട്രേഷനുമുളള അപേക്ഷകള്‍ മാത്രമാണ് സ്വീകരിക്കുക. ഓണ്‍ലൈനില്‍ ഫീസ് അടച്ച അപേക്ഷകളും സ്വീകരിക്കും.
ഓഫീസ് പരിസരത്ത് കൂട്ടം കൂടി നില്‍ക്കുന്നത് നിരോധിച്ചതായും അന്വേഷണങ്ങള്‍ക്കായി നേരിട്ട് എത്താതെ 0481 2560429 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്നും ആര്‍.ടി.ഒ. അറിയിച്ചു.
(കെ.ഐ.ഒ.പി.ആര്‍-596/2020)
date
- Log in to post comments