കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു
തിരുവിതാംകൂർ, കൊച്ചിൻ, മലബാർ, ഗുരുവായൂർ ദേവസ്വങ്ങളിലെ വിവിധ തസ്തികകളിലേക്ക് കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് വിജ്ഞാപനം പുറപ്പെടുവിച്ചു.
ഗുരുവായൂർ ദേവസ്വത്തിലെ എൽ.ഡി. ക്ലർക്ക് ഉൾപ്പെടെ പത്ത് തസ്തികകളിലേക്ക് നേരിട്ടുള്ള നിയമനത്തിനും തിരുവിതാംകൂർ ദേവസ്വം ബോർഡിലെ പാർട്ട് ടൈം ശാന്തി (പട്ടികജാതി, പട്ടികവർഗം, ഒ.ബി.സി ഉദ്യോഗാർഥികൾക്ക് മാത്രം) രണ്ടാം ആനശേവുകം (ഒ.ബി.സി ഉദ്യോഗാർഥികൾക്ക് മാത്രം) തസ്തികകളിലേക്ക് എൻ.സി.എ നിയമനത്തിനും കൊച്ചിൻ ദേവസ്വം ബോർഡിലെ സിസ്റ്റം മാനേജർ തസ്തികയിലേക്ക് നേരിട്ടുള്ള നിയമനത്തിനും മലബാർ ദേവസ്വം ബോർഡിലെ എക്‌സിക്യൂട്ടീവ് ഓഫീസർ ഗ്രേഡ് 4 തസ്തികയിലേക്ക് മലബാർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്രജീവനക്കാർക്ക് തസ്തികമാറ്റം വഴിയുള്ള നിയമനത്തിനുമാണ് അപേക്ഷ ക്ഷണിച്ചത്. അപേക്ഷിക്കുന്നതിനുള്ള അവസാന തിയതി ഏപ്രിൽ 18. യോഗ്യത, അപേക്ഷാഫീസ്, പ്രായപരിധി, ഒഴിവുകൾ തുടങ്ങിയ മുഴുവൻ വിവരങ്ങളും www.kdrb.kerala.gov.in ൽ ലഭിക്കും.
പി.എൻ.എക്സ്.1145/2020
- Log in to post comments