Skip to main content

റേഷൻ ഭക്ഷ്യധാന്യങ്ങൾ ആദിവാസി കോളനികളിൽ എത്തിക്കാൻ നിർദ്ദേശം

വാഹന ഗതാഗത സൗകര്യമില്ലാത്തതും ദുർഘടവുമായ വനാന്തരങ്ങളിൽ താമസിക്കുന്ന ഗോത്രവർഗ്ഗ കുടുംബങ്ങൾക്ക് അർഹമായ റേഷൻ ഭക്ഷ്യധാന്യങ്ങൾ കോളനികളിൽ എത്തിക്കാൻ സംസ്ഥാന ഭക്ഷ്യ കമ്മിഷൻ സിവിൽ സപ്ലൈസ് വകുപ്പിന് നിർദ്ദേശം നൽകി.
മെയ് 31 ന് മുൻപ് നടപടി സ്വീകരിച്ച് സിവിൽ സപ്ലൈസ് ഡയറക്ടർ കമ്മിഷന് റിപ്പോർട്ട് നൽകണം. ഇപ്രകാരം ഭക്ഷ്യധാന്യങ്ങൾ ലഭ്യമാക്കേണ്ട ഗോത്രവർഗ്ഗ കോളനികളുടെ പട്ടിക ഏപ്രിൽ 30 ന് മുൻപ് കമ്മിഷന് ലഭ്യമാക്കണം.
പി.എൻ.എക്സ്.1147/2020

date