Skip to main content

കോവിഡ് 19: പ്രതിരോധ പ്രവർത്തനങ്ങളിൽ ഗ്രന്ഥശാല പ്രവർത്തകരും

കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളിലും ബോധവൽക്കരണത്തിലും മുഴുവൻ ഗ്രന്ഥശാല പ്രവർത്തകരും പങ്കാളികളാകണമെന്ന് ജില്ലാ ലൈബ്രറി കൗൺസിൽ അഭ്യർത്ഥിച്ചു. കോവിഡ് 19 പ്രതിരോധ പരസ്യ ബോർഡുകൾ എല്ലാ ഗ്രന്ഥശാലകളിലും സ്ഥാപിക്കുന്നതിനും ബ്രേക്ക് ദി ചെയിൻ കാമ്പയിൻ സംഘടിപ്പിക്കുന്നതിനും ആരോഗ്യ പ്രവർത്തകർക്ക് സഹായ സഹകരണങ്ങൾ നൽകും. ഇത്തരം പ്രവർത്തനങ്ങളിൽ ഗ്രന്ഥശാല പ്രവർത്തകർ സജീവമാകാൻ പങ്കെടുക്കും. നിരീക്ഷണത്തിലിരിക്കുന്നവർക്ക് ആരോഗ്യ പ്രവർത്തകർ വഴി ലൈബ്രറികളിലെ പുസ്തകങ്ങൾ എത്തിച്ചുകൊടുക്കും. മാർച്ച് 21, 22, 23 തിയ്യതികളിൽ ജില്ലയിലെ മുഴുവൻ ലൈബ്രറികളും റീഡിങ് റൂമുകളും അടച്ചിടും. വെളിയന്നൂരിലെ കുട്ടികളുടെ ലൈബ്രറി 25 വരെ അവധിയായിരിക്കുമെന്നും കൗൺസിൽ അറിയിച്ചു.

date