Skip to main content

സർക്കാർ ഓഫീസുകളിൽ സന്ദർശക നിയന്ത്രണം

കോവിഡ് 19 വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി സർക്കാർ ഓഫീസുകളിൽ സന്ദർശക നിയന്ത്രണം പാലിക്കണമെന്ന് ജില്ലാ കളക്ടർ എസ് ഷാനവാസ് അറിയിച്ചു. ജീവനക്കാർക്ക് ആരോഗ്യസുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി ഹാൻഡ് വാഷ് / സാനിറ്റൈസർ ലഭ്യത ഉറപ്പുവരുത്തണം. ജീവനക്കാരും പൊതുജനങ്ങളും പതിവായി സ്പർശിക്കാൻ ഇടയുള്ള സ്ഥലങ്ങൾ കൃത്യമായ ഇടവേളകളിൽ അണുവിമുക്തമാക്കണം. അത്യാവശ്യമല്ലാത്ത ഔദ്യോഗിക യാത്രകളും അടിയന്തരമല്ലാത്ത യോഗങ്ങളും ഒഴിവാക്കേണ്ടതാണെന്നും ജില്ലാ കളക്ടർ അറിയിച്ചു.

date