കൊറോണ രോഗ പ്രതിരോധം സക്രീയം കളക്‌ട്രേറ്റ് കണ്‍ട്രോള്‍ സെല്‍
കൊറോണ രോഗ പ്രതിരോധത്തിന്റെ ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ കളക്‌ട്രേറ്റില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റും സജ്ജമായി. ആരോഗ്യ വകുപ്പ്, ദുരന്തനിവാരണ അതോറിറ്റി, പോലീസ്, ഫയര്‍ഫോഴ്‌സ് തുടങ്ങിയ വകുപ്പുകളിലെ ജീവനക്കാരാണ് രാപകലില്ലാതെ ജാഗ്രത പുലര്‍ത്തുന്നത്. പലവിധ സംശയ നിവാരണത്തിനായി ദിവസം നൂറ്റമ്പതോളം ഫോണ്‍ കോളുകളാണ് കണ്‍ട്രോള്‍ റൂമില്‍ ലഭിക്കുന്നത്. വിദേശത്ത് നിന്നു വന്നവരും, വിദേശത്തു നിന്നും വരാന്‍ ആഗ്രഹിക്കുന്നവരും, വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുമാണ് കൂടുതലായും കണ്‍ട്രോള്‍ റൂമിന്റെ സഹായം തോടുന്നത്. രോഗ പ്രതിരോധത്തിനും രോഗ വ്യാപനത്തിനും സ്വികരിക്കേണ്ട വ്യക്തിപരമായ മുന്‍കരുതലുകളെ കുറിച്ചാണ് അധിക ചോദ്യങ്ങളും. ക്വാറന്റയിനില്‍ കഴിയുന്നവരുടെ അയല്‍വാസികളും സംശയങ്ങളുമായി കണ്‍ട്രോള്‍ റൂമില്‍ ബന്ധപ്പെടുന്നുണ്ട്. ചോദ്യങ്ങള്‍ക്കെല്ലാം കൃത്യമായ മറുപടി നല്‍കുന്നതിന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. ക്വാറന്റയിന്‍ ലംഘിക്കുന്നവര്‍ക്കെതിരെയുള്ള ഇവിടെ ലഭിക്കുന്ന പരാതികള്‍ പോലിസിനു കൈമാറുന്നുണ്ട്. കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട എല്ലാവിധ നിര്‍ദേശങ്ങള്‍ക്കും സംശയങ്ങള്‍ക്കും 04936 204151, 8078409770 എന്ന നമ്പറിലോ ദിശയുടെ 1056 നമ്പറിലോ ബന്ധപ്പെടാം.
- Log in to post comments